കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി മൂവായിരത്തോളം പേര്‍ക്ക് രോഗബാധ

ഡല്‍ഹി: അഞ്ച് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ്‌ കേസ് റിപ്പോര്‍ട്ട്‌ ചെയ്ത്‌ രാജ്യം. 62,714 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കുറിടെ രോഗം റിപ്പോര്‍ട്ട്‌ ചെയ്തത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 1,19,71,624  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ്‌ മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. പുതിയ കണക്കുകള്‍ കൊവിഡ്‌ വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ രാജ്യത്ത് മൂന്നാംഘട്ട വാക്സിന്‍ വിതരണം ആരംഭിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേക്കര്‍ അറിയിച്ചിരുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കും. നാല്‍പ്പത്തിയഞ്ച് വയസ് തികഞ്ഞവര്‍ക്കും അതിന് മുകളില്‍ പ്രയമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. കൊവിഡ് കേസുകളും, മരണ നിരക്കും കൂടുന്ന  സാഹചര്യത്തിലാണ് കൊവിഡ് വാക്സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. 

ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 60 വയസിനു മുകളില്‍  പ്രായമുള്ളവര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി വാക്സിന്‍ വിതരണം ചെയ്തിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More