ഗവര്‍ണറുടെ അധികാരം കൂട്ടിയുള്ള ബില്‍ പാസ്സായി; ഡല്‍ഹി ഇനി ഗവര്‍ണര്‍ ഭരിക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റണല്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അധികാരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്‍ നിയമമാക്കി കേന്ദ്രസര്‍ക്കാര്‍. ആംആദ്മിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയത്. ഞായറാഴ്ച്ച പ്രസിഡന്റ് രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. നിയമം പാസായതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെക്കാള്‍ അധികാരങ്ങള്‍ ലഫ്റ്റണല്‍ ഗവര്‍ണര്‍ക്ക് ലഭിക്കും. ഇനിമുതല്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളും നടപടികളും ലഫ്റ്റണല്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ നടപ്പിലാക്കാനാവില്ല.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ശിവസേന, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ബില്‍ നിയമമാക്കുന്നതിനെ എതിര്‍ത്തു. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ വിട്ട് പോയി. 45 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 83 പേരാണ് അനുകൂലിച്ച് വോട്ടുചെയ്തത്.

മോദി ഫാസിസ്റ്റ് രീതിയില്‍ രാജ്യത്തെ ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിന്റെ പ്രതികരണം. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ജനപ്രീതിയില്‍ മോദി അസ്വസ്ഥനാണ് അതിനാലാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് ആംആദ്മി ആരോപിച്ചിരുന്നു.

ബില്ലിനെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകരുടെ പ്രതിഷേധം പോലെ ഡല്‍ഹി നിയമത്തിനെതിരായ പ്രതിഷേധങ്ങളുണ്ടാവുമെന്നും കര്‍ഷകരെ അരവിന്ദ് കെജ് രിവാള്‍ പിന്തുണച്ചതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നും ആംആദ്മി പറഞ്ഞു.


Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More