'നിസ്‌കരിക്കാത്ത മുസ്ലീങ്ങളെ കൊല്ലണം'- കാന്തപുരം എപി അബ്ദുള്‍ ഹക്കിം അസ്ഹരി

കോഴിക്കോട്: നിസ്‌കരിക്കാത്ത മുസ്ലീങ്ങളെ കൊല്ലണമെന്ന് കാന്തപുരം എ. പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഗുജറാത്ത്, റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത് നിസ്‌കരിക്കാത്തതിനുളള അളളാഹുവിന്റെ ശിക്ഷയാണെന്നും അബ്ദുള്‍ ഹക്കിം അസ്ഹരി പറഞ്ഞു. കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാരുടെ മകനും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അബ്ദുള്‍ ഹക്കിം അസ്ഹരി. കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തെ പല ഭരണകൂടങ്ങളും മുസ്ലീം ജനതയെ അടിച്ചമര്‍ത്തുകയാണ് എന്തുകൊണ്ടാണ് ഇസ്ലാമിക പണ്ഡിതന്‍മാരും മുസ്ലീം രാജ്യങ്ങളും ഈ വിഷയത്തില്‍ ഇടപെടാത്തത് എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു അബ്ദുള്‍ ഹക്കിം അസ്ഹരിയുടെ മറുപടി.

'മുസ്ലീങ്ങള്‍ക്ക് അടിയും തൊഴിയും കിട്ടുന്നുണ്ടെങ്കില്‍ അവര്‍ നിസ്‌കരിക്കുന്നവരായിരിക്കില്ല. നിസ്‌കരിക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. പക്ഷേ നമുക്ക് ഇവിടെ സ്വതന്ത്രമായി അത്തരം കുറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. ഗുജറാത്തിലെ ജനങ്ങള്‍ നിസ്‌കരിച്ചില്ലെങ്കില്‍ അവരുടെ വീട് ചുടണം. അവരെ കൊല്ലണം അതിനുളള ആളുകളെ അള്ളാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും' എന്നായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥിക്ക് നല്‍കിയ മറുപടി.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 6 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 7 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More