കൊവിഡ്‌ വ്യാപനം രൂക്ഷം; ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍' പുറത്ത് ഇറക്കി സര്‍ക്കാര്‍. സംസ്ഥാനത്ത് മുഴുവനായി ലോക് ഡൌണ്‍ ഏര്‍പ്പെടുത്താതെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ്  സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് എസ്.ഒ.പി പുറത്തിറക്കാന്‍ ദുരിതാശ്വസ പുനരധിവാസ വകുപ്പിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിര്‍ദേശം നല്‍കി. ഒരു ലോക് ഡൌണ്‍ കൂടി സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നത്.

6 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത്. മാര്‍ച്ച്‌ മാസത്തില്‍ മാത്രം 2,100 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 32.21 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 31,643 കേസുകളും,102 മരണങ്ങളും സംഭവിച്ചിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ 5,890 കേസുകളും, പൂനയില്‍ 4,972 കേസുകളും, നാഗ്പൂരില്‍ 3,243 കേസുകളുമാണ് തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റസ്റ്റോറന്‍റുകള്‍, മാളുകള്‍, പൊതു സ്ഥലങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പബ്ബുകള്‍ എന്നിവടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും, ഓഫീസുകളില്‍ 50 ശതമാനത്തില്‍ താഴെ മാത്രമേ ഹാജര്‍ രേഖപെടുത്താന്‍ പാടുള്ളുവെന്ന് അതികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍  വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 21 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More