കണ്ണൂര്‍: മുഖ്യമന്ത്രിക്കൊപ്പം എത്താന്‍ സാധിക്കുന്നില്ല എന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ, ഇ.പി ജയരാജന്. ഇക്കാര്യം പാര്‍ട്ടിയെ അറിയിക്കുമെന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി ജയരാജന് പറഞ്ഞു.
പാര്‍ട്ടി ആവശ്യപെട്ടാലും തെരഞ്ഞെടുപ്പിനില്ല. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമാണ്. തന്റെ ടേം പൂര്‍ത്തിയായി, വയസ് 70 ആണ്. ജനസേവനത്തിനും, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പഴയതുപോലെ ആക്ടിവായി നില്ക്കാന് സാധിക്കുന്നില്ല. പ്രായത്തിന്റെ ക്ഷീണമുണ്ട്. ഈ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇ.പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പ്രത്യേക പ്രവര്‍ത്തന രീതിയും, ദീര്‍ഘ വീഷ്ണവുമുള്ളയാളാണ്. അദ്ദേഹത്തിനൊപ്പം എത്താന്‍ സാധിക്കാത്തില്‍ വളരെ ദുഖമുണ്ട്. മുഖ്യമന്ത്രിക്കൊപ്പം എത്താന്‍ സാധിച്ചാല്‍ താന്‍ മഹാപുണ്യവാനായി തീരുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.