പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുളള സ്വര്‍ണത്തിലാണെന്ന് പ്രിയങ്ക

കരുനാഗപ്പളളി:  മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുളള സ്വര്‍ണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ്  പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ സ്വര്‍ണം കേരളത്തിലെ ജനങ്ങളാണെന്നും  പ്രിയങ്ക ഗാന്ധി പറഞ്ഞു. കരുനാഗപ്പളളിയില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തും ആഴക്കടലിലും സ്വര്‍ണം തേടുകയാണ്. മോദിയെപ്പോലെ കേരളത്തിന്റെ സ്വത്ത്  കോര്‍പ്പറേറ്റുകള്‍ക്ക് എഴുതികൊടുക്കാനാണ് പിണറായി വിജയനും ശ്രമിക്കുന്നത്. ലവ് ജിഹാദ് വിഷയത്തില്‍ കേരളത്തിലെ ഇടതുനേതാക്കള്‍ യോഗി ആദിത്യനാഥിനെ പിന്തുടരുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

കേരളത്തിലെ സര്‍ക്കാരിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോടല്ല കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണ് താല്‍പ്പര്യം, സിപിഎമ്മിന്‍റെത് അക്രമത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക കേരളത്തിലെത്തിയത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More