സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് മൊത്തം 38,586 ഇരട്ട വോട്ടുകള്‍  ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. മേല്‍വിലാസവും, രക്ഷാകര്‍ത്താക്കളുടെ പേരും ഒരു പോലെയുള്ള നിരവധി ആളുകളുണ്ട്. എന്നാല്‍ അവരൊന്നും ഇരട്ട വോട്ടുകള്‍ ഉള്ളവരല്ലെന്നും തെരഞ്ഞെടുപ്പ്  കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് അനുസരിച്ചുള്ള ഇരട്ട വോട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കും. ഇരട്ട വോട്ടുള്ളവരുടെ പേരുകള്‍ പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തുകയും, ഇവരുടെ വിരലിലെ മഷി ഉണങ്ങിയതിനു ശേഷമേ ബൂത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും കമ്മീഷന്‍ വ്യകതമാക്കി.

 3,16,671 ഇരട്ട വോട്ടുകളുണ്ടെന്നാണ്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചത്, എന്നാല്‍ അത്രയും ഇരട്ട വോട്ടുകള്‍ ഇല്ലെന്നാണ് കമ്മീഷന്‍ കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലം മാറി വോട്ടുള്ളത് 3 പേര്‍ക്ക് മാത്രം ആണെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തേണ്ടത് കമ്മീഷന്‍റെ ചുമതലയാണെന്നും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താന്‍ സാധിക്കില്ലയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

രമേശ്‌ ചെന്നിത്തല നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More