രാജ്യത്ത് കൊവിഡ്‌ വ്യാപനം രൂക്ഷം- അതീവ ശ്രദ്ധ പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കി

ഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. നാല്പത്തിയഞ്ച് വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നത് വേഗത്തിലാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

പഞ്ചാബ്‌, മഹാരാഷ്ട്ര, കര്‍ണ്ണാടക, മധ്യപ്രദേശ്, തമിഴ്നാട്‌, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ദിനംപ്രതി കൊവിഡ്‌ കേസുകള്‍ കൂടി വരികയാണ്‌. രണ്ടാം ഘട്ട കൊവിഡ് വ്യാപനം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്  78. 56 ശതമാനമായി ഉയര്‍ന്നു വെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യകതമാക്കുന്നത്. രോഗവ്യപാനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യ മന്ത്രാലയം മീറ്റിംഗ് വിളിച്ചു കൂട്ടുകയും, രോഗം കൂടുതലുള്ള ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപെടുകയും ചെയ്തു. കൊവിഡ്‌ ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

രാജ്യത്ത് കൊവിഡ്‌  കേസുകള്‍ 1.2 കോടിയാണ്. യു.എസ്, ബ്രസില്‍, എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ഇന്ത്യയിലാണ്.  

ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ തയാറെടുക്കുകയാണ് രാജ്യം. 45 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. 

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More