മ്യാന്‍മാര്‍ സൈനത്തിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുള്ള സ്ഥാപനവുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പ് വെച്ചു

യാംഗോന്‍ : മ്യാന്‍മാര്‍ സൈനത്തിന്‍റെ നിയന്ത്രണത്തില്‍ കീഴിലുള്ള ഇക്കണോമിക്ക് കോര്‍പ്പറേഷനുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചു. മ്യാന്മാറിലെ പ്രധാന നഗരമായ യാന്‍ഗോനില്‍ തുറമുഖം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പുവച്ചതെന്നാണ് എബിസി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ഏകദേശം 221 കോടി രൂപയുടെ കരാര്‍ ആണെന്നാണ് എബിസി ന്യൂസ് പുറത്ത് വിട്ടതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.  യാന്‍ഗോനിലെ കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കാന്‍ ആലോച്ചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ആംഗ് ഹേലിംഗിനെ  2019  ജൂലൈയില്‍ പോര്‍ട്സ് ചീഫ് എക്സിക്യൂട്ടീവ് കരണ്‍ അദാനി  സന്ദര്‍ശിച്ചതിന്‍റെ ഫോട്ടോസും, വീഡിയോസും എബിസി പുറത്ത് വിട്ടിരുന്നു. 2017 റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട് ഹെലിംഗ് ഉള്‍പ്പെടെയുള്ള സൈനീക മേധാവികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
International

കാമുകിയെ ജാമ്യത്തിലിറക്കാനായി കൊളളയും കൊലയും നടത്തിയ ആള്‍ക്ക് വധശിക്ഷ

More
More
Web Desk 1 day ago
International

ബ്രൂണെ സുല്‍ത്താന്റെ മകള്‍ക്ക് ഒരാഴ്ച്ച നീണ്ടുനിന്ന അത്യാഢംബര ആഘോഷത്തോടെ വിവാഹം

More
More
International

ലൈംഗിക പീഡനക്കേസ്: ആന്‍ഡ്രൂ രാജകുമാരന്‍റെ വിചാരണ ആരംഭിച്ചു

More
More
International

മാധ്യമ പ്രവര്‍ത്തകനെ 'മണ്ടന്‍' എന്ന് വിളിച്ച് ജോ ബൈഡന്‍

More
More
International

ജമ്മുകാശ്മീര്‍ പ്രശ്നം: സമാധാനപരമായ പരിഹാരം സാധ്യമാണ്- യു എന്‍ സെക്രട്ടറി ജനറല്‍

More
More
Web Desk 5 days ago
International

സൌദി അറേബ്യയില്‍ രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം സ്കൂള്‍ തുറന്നു

More
More