ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടു

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെക്കൂടി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്ഥനായ ജിഎസ് സിംഗാള്‍, റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്ഥന്‍ അനജൂ ചൗദരി എന്നിവരെയാണ് അഹമ്മദാബാദ് പ്രത്യേക സിബി ഐ കോടതി വെറുതെവിട്ടത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരായി. നേരത്തെ ഇസ്രത്ത് ജഹാന്‍ കേസില്‍ നാല് പേരേ കോടതി വെറുതെ വിട്ടിരുന്നു.

ഇസ്രത്ത് ജഹാന്‍, പ്രണേഷ് പിളള, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15-നാണ് അഹമ്മദാബാദ് സിറ്റി ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തായിബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട നാലുപേരുമെന്ന് ഡിസിബി അവകാശപ്പെട്ടിരുന്നു.

2013ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി പാണ്ഡെ, വന്‍സാരെ, എന്‍കെ അമിന്‍, സിംഗാല്‍, ബാരറ്റ്, ചൗദരി ജെജി പര്‍മാര്‍ എന്നിവരെ പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More
National Desk 6 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More