ബിജെപിയെ പരാജയപ്പെടുത്താനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണം- മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയെ പരാജയപ്പെടുത്താനായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയുള്‍പ്പെടെ പത്ത് പ്രതിപക്ഷ നേതാക്കള്‍ക്ക് മമത കത്തയച്ചു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്രങ്ങളും ഉപയോഗിക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പരിമിതപ്പെടുത്തി ഇന്ത്യയില്‍ സ്വേച്ഛാധിപത്യഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

ജനാധിപത്യത്തിനും ഭരണഘനയ്ക്കുമെതിരായ ബിജെപിയുടെ ആക്രമണങ്ങള്‍ക്കെതിരെ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമായി എന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ബിജെപിക്കെതിരായ യുദ്ധത്തില്‍ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമൊപ്പം പൂര്‍ണ ഹൃദയത്തോടെ പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മമത കത്തില്‍ പറഞ്ഞു.

സോണിയഗാന്ധിയെക്കൂടാതെ എന്‍സിപി നേതാവ് ശരത് പവാര്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ശിവസേന മേധാവി ഉദ്ദവ് താക്കറെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, നവീന്‍ പട്‌നായിക്, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ മേധാവി തേജസ്വി യാദവ്, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ എന്നിവര്‍ക്കാണ് മമത കത്തയച്ചത്. ഇടതു കക്ഷികള്‍ക്ക്  കത്തയച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More