കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ്

കൊച്ചി യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

ഈ മാസം ആറിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ടോണി ചമ്മണിയുടെ കുറിപ്പ്:

പ്രിയപ്പെട്ട സഹോദരി സഹോദരരെ യൂഡിഎഫ് പ്രവർത്തകരെ,

ഞാൻ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ....?

എൻ്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യർത്ഥിക്കുന്നു.

എൻ്റെ അസാന്നിധ്യത്തിലും നിങ്ങൾ കൂടുതൽ ശക്തിയോടെ , ഏക മനസ്സോടെ പ്രവർത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.

ഈ ഘട്ടവും നാം തരണം ചെയ്യും.

ദൈവം നമ്മളെ സഹായിക്കട്ടെ

സ്നേഹത്തോടെ നിങ്ങളുടെ ടോണി ചമ്മണി

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 3 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More