റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒഡീഷയില്‍ വെട്ടിമാറ്റിയത് 1.85 കോടി മരങ്ങള്‍

ബുവനേശ്വര്‍: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒഡീഷയില്‍ മുറിച്ചുമാറ്റിയത് 1.85 കോടി മരങ്ങള്‍. മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം വച്ചുപിടിപ്പിച്ചത് വെറും 29 ലക്ഷം മരങ്ങളാണ്. 2010-നും 2020-നും ഇടയില്‍ ദേശീയപാത വികസനത്തിനായി 1,85,00,748 മരങ്ങള്‍ വെട്ടിമാറ്റിയതായി വനം പരിസ്ഥിതി മന്ത്രി ബിക്രം കേശാരി അരുഖ പറഞ്ഞു. 

ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും വീതി കൂട്ടുന്നതിന്റെ ഭാഗമായി വനമേഖലകളിലും നിന്നും അല്ലാതെയും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. 66. 17 കോടി രൂപ ചിലവഴിച്ചാണ് പിന്നീട് 29 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്നും ബിക്രം കേശാരി അരുഖ പറഞ്ഞു.

ഏതെങ്കിലും വികസന പദ്ധതികള്‍ക്കായി മരം മുറിക്കുകയാണെങ്കില്‍ ഒരു മരത്തിനു പകരം രണ്ട് മരം നട്ടുപിടിപ്പിക്കണം. വനഭൂമിയില്‍ നിന്നാണ് മരം മുറിക്കുന്നതെങ്കില്‍ ഒന്നിനുപകരം പത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് വന സംരക്ഷണ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഒഡീഷയില്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിമാറ്റിയ മരങ്ങളുടെ പതിനാറ് ശതമാനം മാത്രമാണ് നട്ടുപിടിപ്പിച്ചിട്ടുളളത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More