കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി-ഹരിയാന റോഡുകള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി:  കര്‍ഷ പ്രക്ഷോഭം തുടരുന്നതിനിടെ ഹരിയാന ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ച്  കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കം. ഡല്‍ഹിയില്‍ നിന്ന് ഗാസിയാബാദിലെക്ക് പോകുന്നവര്‍ക്ക് ഗാസിപ്പുര്‍ വഴി തുറന്ന് നല്‍കിയിട്ടുണ്ട്. ആനന്ദ്‌ വിഹാര്‍, ഡിഎന്‍ഡി, ലോണി ഡിഎന്‍ഡി, അപ്സര ബോര്‍ഡര്‍ എന്നീ വഴികളിലൂടെ യാത്ര ചെയ്യാമെന്ന് ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഹരിയാനയിലെയും ഡല്‍ഹിയിലെയും ചില ഭാഗങ്ങളില്‍ അകത്തേക്കും, പുറത്തേക്കും പ്രവേശിക്കാനുള്ള റോഡുകള്‍ പൂര്‍ണമായോ, ഭാഗികമായോ പോലീസ്  അടച്ചിട്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ലാംഫൂര്‍ സഫിയാബാദ്, പല്ല, സിങ്കു സ്കൂള്‍ ടോള്‍ ടാക്സ് ബോര്‍ഡറുകളിലൂടെയോ, ഫരിദാബാദ് തുടങ്ങിയ റോഡുകളോ ബദല്‍ മാര്‍ഗമായി സ്വീകരിക്കാമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

എത്ര വര്‍ഷങ്ങളെടുത്താലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നുളള ദൃഡനിശ്ചയത്തിലാണ്  കര്‍ഷകര്‍. എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുമുണ്ട്. പ്രതിഷേധക്കാരും സര്‍ക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്താനായിരുന്നില്ല.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More