ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകും; ഇന്നസെന്റ്‌

എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്ന് നടനും മുൻ എം. പിയുമായ ഇന്നസെന്റ്. 'കോൺഗ്രസ് പാർട്ടി ഇന്ന് ഏത് സ്ഥലത്താണ് ഉള്ളത്. കേന്ദ്രത്തിൽ നിന്നും പലരും എന്തുകൊണ്ട് ഇവിടേക്ക് വരുന്നു. അവിടെയൊന്നും ഈ സാധനം ഇല്ല. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്'- ഇന്നസെന്റ് പറഞ്ഞു. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ, കോൺഗ്രസ് തിരിച്ചുവരണമെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്നു പറഞ്ഞ ഇന്നസെന്റ് പിതാവിലൂടെ തന്നിലേക്ക് പകർന്നതാണ് തന്റെ രാഷ്ട്രീയമെന്നും കരുതലിന്റേയും വികസനത്തിന്റേയും തുടർഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കെന്നും പറഞ്ഞു. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More