അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികിട്ടും - ബിജെപിക്ക് പിണറായിയുടെ താക്കീത്

കോഴിക്കോട്: അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയുടെതെങ്കില്‍ കേരളം പ്രതിക്ഷിക്കാത്ത തിരിച്ചടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തില്‍ ഒറ്റ അക്കൌണ്ട് പോലും തുറക്കാന്‍ സാധ്യതയില്ലാത്ത പാര്‍ട്ടി ഭീഷണി മുഴക്കുകയാണ്. ബിജെപിയുടെ ദേശിയ നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ്. എന്നാല്‍ ഈ സ്വപ്നത്തിന് കേരളം കനത്ത തിരച്ചടി നല്‍കും.

ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കപ്പെടുമെന്നാണ് ബിജെപി പ്രതിക്ഷിക്കുന്നത്. ആര്‍എസ്എസിന്‍റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് പറ്റിയ ഇടമല്ല കേരളം.  ത്രിപുരയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി കേരളത്തില്‍ അത് ആവര്‍ത്തിക്കാമെന്ന് കരുതരുത് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കുള്ള മറുപടി ജനങ്ങള്‍ നല്‍കും.  മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് ചില സ്ഥാപിത താല്പര്യങ്ങളാണ്. ഇവിടെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പിആര്‍ വര്‍ക്ക് ചെയ്യുന്നത് ജനങ്ങളാണ്. അത് മറ്റുള്ള പാര്‍ട്ടികള്‍ തിരിച്ചറിയണം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More