നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി; ദി നമ്പി ഇഫക്റ്റില്‍ മാധ്യമപ്രവര്‍ത്തകനായി ഷാറൂഖ് ഖാന്‍

കുപ്രസിദ്ധമായ ചാരക്കഥയിലെ ഇര നമ്പി നാരായണന്റെ കഥ പറയുന്ന ആര്‍ മാധവന്റെ റോക്കട്രി - ദി നമ്പി ഇഫക്റ്റില്‍ അതിഥി വേഷവുമായി ഷാറൂഖ് ഖാന്‍. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്‍ മാധ്യമപ്രവര്‍ത്തകനായാണെത്തുക. നമ്പി നാരായണനുമായി അഭിമുഖം നടത്തുന്ന അവതാരകന്റെ വേഷമാണ് ഷാറൂഖ് ഖാന്റേത്. മാധവന്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് റോക്കട്രി എന്ന ചിത്രത്തിന്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നട, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നമ്പി നാരായണന്റെ 27 വയസുമുതല്‍ 70 വയസുവരെയുളള ജീവിതം അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

1994 നവംബര്‍ 30-നാണ് നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് ജയിലിലടച്ചത്. പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. 2018-ല്‍ സുപ്രീംകോടതി നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തികൂടിയാണ് നമ്പി നാരായണന്‍.

Contact the author

Entertainment Desk

Recent Posts

Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More