മസ്കറ്റ്: സുല്‍ത്താന്‍ ക്വബൂസിനു ശേഷം ഒമാന്‍ സുല്‍ത്താനായി അധികാരമേറ്റ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം കൈമാറി. അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ മുനൂ മഹാവര്‍ ആണ് അധികാരപത്രം കൈമാറിയത്. ചടങ്ങില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി, നിയമകാര്യ മന്ത്രി എന്നിവര്‍ പങ്കെടുത്തു.
സ്വിറ്റ് സര് ലാന്‍ഡ്, ഇറ്റലി ,പലസ്തീന്, കുവൈത്ത്, ബെഹറൈന്‍ , ലബനന്, ഫ്രാന്‍സ്, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് നേപ്പാള്‍,ഇറാന്, സിറിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഒമാന്‍ സ്ഥാനപതിമാരും ചടങ്ങില്‍ അധികാര പത്രം കൈമാറി.