യുഡിഎഫില്‍ ക്യാപ്റ്റന്‍ സങ്കല്പമില്ല, കൂട്ടായ പ്രവര്‍ത്തനം മാത്രം - ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി: യുഡിഎഫില്‍ ക്യാപ്റ്റന്‍ എന്ന സങ്കല്പമില്ല, കൂട്ടായ പ്രവര്‍ത്തനം മാത്രമാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. കേരളത്തില്‍ ത്രികോണ മത്സരമില്ല, മത്സരം യുഡിഎഫും, എല്‍ഡിഎഫും തമ്മിലാണെന്നും ഉമ്മന്‍‌ചാണ്ടി കൂട്ടിച്ചേര്‍ത്തു. ശക്തമായ  മത്സരം കാഴ്ച്ച വെക്കാനായി മികച്ച സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ രംഗത്ത് ഇറക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ കോണ്‍ഗ്രസിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്, എല്‍.ഡി.എഫിന്‍റെ ഭരണ പരാജയത്തിന് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി പറയും. നേതൃത്വപരമായ പ്രശ്നം കേരളത്തിലെ കോണ്‍ഗ്രസിലില്ല, ക്യാപ്റ്റന്‍ എന്ന സങ്കല്‍പ്പം കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ത്രികോണ മത്സരമില്ല. ബിജെപി പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  കൊഴുപ്പേകിയിട്ടുണ്ട്. എന്നാല്‍ അത് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ബിജെപിയെ സഹായിച്ചിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

More
More
Web Desk 1 day ago
Keralam

ഫുട്‌ബോള്‍ ആരാധന വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല; സമസ്തക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധിക്ക് സ്‌റ്റേ

More
More
Web Desk 1 day ago
Keralam

ഷാഫിയും രാഹുലും ഖത്തറില്‍; പ്രവര്‍ത്തകര്‍ ജയിലില്‍ - വ്യാപക വിമര്‍ശനം

More
More
Web Desk 1 day ago
Keralam

ഞാന്‍ ദേശീയ മൂല്യങ്ങളുളള ബിജെപി അനുകൂലി- ഉണ്ണി മുകുന്ദന്‍

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്, കുപ്പായം തയ്പ്പിക്കാന്‍ ഇനിയും നാലുവര്‍ഷം സമയമുണ്ട്- മുരളീധരന് രമേശ് ചെന്നിത്തലയുടെ മറുപടി

More
More