ആവേശത്തിമിര്‍പ്പില്‍ മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പരസ്യപ്രചരണം അവസാനിച്ചു. അവസാന മണിക്കൂറുകളില്‍ വലിയ ആവേശത്തോടെയുളള പ്രചരണ പരിപാടികളായിരുന്നു മുന്നണികള്‍ സംഘടിപ്പിച്ചത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ധര്‍മ്മടത്തായിരുന്നു അവസാന ഘട്ട പ്രചരണം നടത്തിയത്. പെരളശ്ശേരിയില്‍ നിന്ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്താണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്.  യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടുളള പ്രചരണ പരിപാടികളിലാണ് പങ്കെടുത്തത്. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു അദ്ദേഹം വിവിധ റോഡ് ഷോകളില്‍ പങ്കെടുത്തത്. വൈകീട്ടോടെ കെ. മുരളീധരന്‍ മത്സരിക്കുന്ന നേമം മണ്ഡലത്തിലെ പ്രചരണപരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു.

നഗരമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചരണം. നേമത്ത് കുമ്മനം രാജശേഖരന്‍ പദയാത്ര നടത്തി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More