നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അന്തരിച്ചത്. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിയോടെ നടക്കും.

1982-ല്‍ ഗാന്ധി എന്ന ചിത്രത്തിലൂടെയായിരുന്നു പി. ബാലചന്ദ്രന്‍ അഭിനയരംഗത്തേക്കെത്തിയത്. പിന്നീട് അഗ്നിദേവന്‍, പുനരധിവാസം, മലയാളി മാമനു വണക്കം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, അന്നയും റസൂലും, ചാര്‍ലി, കമ്മട്ടിപ്പാടം, കിസ്മത്ത്, സഖാവ്, ഈട, അതിരന്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ വണ്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചലചിത്രം.

അങ്കിള്‍ ബണ്‍, ഉളളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, കല്ലുകൊണ്ടൊരു പെണ്ണ്, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും പി. ബാലചന്ദ്രന്‍ നിര്‍വഹിച്ചു. 2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

1989-ല്‍ പാവം ഉസ്മാന്‍, പ്രതിരൂപങ്ങള്‍ എന്നീ നാടകങ്ങള്‍ക്ക് മികച്ച നാടകരചനയ്ക്കുളള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡും നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 1999-ല്‍ കേരള ചലചിത്ര അക്കാദമി അവാര്‍ഡും നേടി.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 11 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More
Web Desk 12 hours ago
Keralam

ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് - മാധവ് ഗാഡ്ഗിൽ

More
More
Web Desk 12 hours ago
Keralam

ശക്തമായ മഴ: കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25-ലേക്ക് മാറ്റി

More
More
Web Desk 13 hours ago
Keralam

ലൈംഗിക ദാരിദ്രമനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശിക്കുന്നത്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

More
More
Web Desk 14 hours ago
Keralam

കക്കി ഡാം തുറന്നു; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

More
More