ഗുജറാത്തിലെ യുവാക്കള്‍ ട്വിറ്ററില്‍ മാത്രമല്ല ട്രാക്ടറുകളിലും സജീവമാകണം- രാകേഷ് ടികായത്ത്

ഗാന്ധി നഗര്‍: ഗുജറാത്തിലെ യുവാക്കള്‍ ഭയം വെടിഞ്ഞ് കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഗുജറാത്തിലെ പലന്‍പൂരില്‍ വച്ച് നടന്ന 'കിസാന്‍ മഹാ പഞ്ചായത്തില്‍' പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഗുജറാത്തിലെ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ സ്വയം തയ്യാറാകണം. യുവാക്കള്‍ സമര രംഗത്തേക്ക് കടന്നു വരണം. ഭയചികിതരാകാന്‍ പാടില്ല. നമ്മുടെ മണ്ണും ജീവനും തട്ടിയെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കഴുകന്മാരുണ്ട്. അവരോട് തോല്‍ക്കാതിരിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണം' രാകേഷ് ടികായത്ത് പറഞ്ഞു.

രാജ്യത്തുടനീളം ഗുജറാത്ത് മോഡല്‍ നടപ്പിലാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തെ അറുപത് ഗ്രാമങ്ങളാണ് റിലയന്‍സിന് നല്‍കിയത്. സമാന രീതിയില്‍ രാജ്യത്തുടനീളമുളള കര്‍ഷകരുടെ ഭൂമികള്‍ അവര്‍ തട്ടിയെടുക്കും. കോടതിയില്‍ കേസുകൊടുത്ത് വിജയിക്കാമെന്ന് നാം കരുതിയാല്‍ അവിടെയും സര്‍ക്കാര്‍ തടസം നില്‍ക്കും. അതിനാല്‍ കോടതി വിധികള്‍ക്കായി കാത്തുനില്‍ക്കരുത്. നമ്മുടെ ഭൂമി പ്രക്ഷോഭത്തിലൂടെ മാത്രമേ നമുക്ക് സംരക്ഷിക്കാനാവുകയുളളു- ടികായത്ത് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ ഇല്ലാതാക്കാനാണ് ദേശീയ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പ്രക്ഷോഭം അവസാനിച്ചുവെന്ന് പറഞ്ഞ് ഒഴിഞ്ഞ ടെന്റുകളും റോഡുകളും കാണിക്കുകയാണ് അവര്‍. എന്നാല്‍ വാസ്തവത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നുണ്ട്. ഗുജറാത്തിലെ യുവാക്കള്‍ ട്വിറ്ററില്‍ മാത്രമല്ല ട്രാക്ടറുകളിലും സജീവമായിരിക്കണം. കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ഇവിടെ നിന്ന് ശക്തരായി പോയവരാണ്. അവര്‍ക്കെതിരായ പ്രതിഷേധവും ഇവിടെ നിന്നാണ് ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More