ആർത്തവ കപ്പുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന് പഠനം

ആർത്തവ കപ്പുകളുടെ തെറ്റായ ഉപയോഗം ചില സ്ത്രീകളില്‍ പെൽവിക് അവയവങ്ങളുടെ സ്ഥാനചലനത്തിന് കാരണമാകുമെന്ന് പഠനം. ബി.ബി.സി-യുടെ വിക്ടോറിയ ഡെർബിഷയർ പ്രോഗ്രാമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾക്ക് വലിയൊരളവിൽ ആശ്വാസം വാഗ്ദാനം ചെയ്യുന്നവയാണ് ആർത്തവ കപ്പ് അഥവാ മെൻസ്റ്ററൽ കപ്പ്. ഇന്ത്യയില്‍ നിലവില്‍ ആർത്തവ കപ്പുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ സുരക്ഷാ പരിശോധനയോ ഇല്ല.

ഇന്ത്യയില്‍ ഇപ്പോഴും വലിയ രീതിയില്‍ പ്രചാരം നേടാത്ത ഒരു സംവിധാനമാണ് മെൻസ്റ്ററൽ കപ്പ്. പരമ്പരാഗത രീതികളെക്കാൾ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഒരുപയോഗം കൊണ്ട് ഉപേക്ഷിക്കാതെ 10 വർഷം വരെ വീണ്ടും പുനരുപയോഗിക്കാം എന്നതാണ് പ്രത്യേകത. എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പെൽവിക് ഫ്ലോർ എന്നറിയപ്പെടുന്ന പെൽവിക് അവയവങ്ങളെ താങ്ങുന്ന പേശികളുടെയും ടിഷ്യൂകളുടെയും കൂട്ടം ദുർബലമാവുകയും അവയവങ്ങളെ മുറുകെ പിടിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് അവയവങ്ങളുടെ സ്ഥാന ചലനം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More