രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനായി വന്‍ തോതില്‍ പണം വിതരണം ചെയ്യുന്നതായി കമല്‍ ഹാസന്‍

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വോട്ട് ചെയ്യാനായി രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വന്‍ തോതില്‍ പണം വിതരണം ചെയ്യുന്നുണ്ടെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസന്‍. ഇതിനെതിരെ നടപടിയെടുക്കണമെന്ന് കമല്‍ ഹാസന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതിന്റെ തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ചില ബൂത്തുകളില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ പ്രധാന പരാതി ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തില്‍ വ്യാപകമായി എല്ലാവര്‍ക്കും സൗജന്യമായി പണം വിതരണം ചെയ്യുന്നുണ്ട് എന്നതാണ്. വളരെ വക്രതയോടെയും വേഗത്തിലുമാണ് അവരത് ചെയ്യുന്നത്- കമല്‍ ഹാസന്‍ പറഞ്ഞു.

മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹസന്‍ എന്നിവരോടൊപ്പമാണ് കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസന്‍, കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മയൂര ജയകുമാര്‍ എന്നിവരാണ് കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസന്റെ എതിരാളികള്‍.


Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 23 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 23 hours ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More