നെതന്യാഹുവിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റ്

ജെറുസലേം: ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റ് റുവന്‍ റിവിലിന്‍. നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളുടെ വിചാരണ നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റിന്റെ ക്ഷണം. 120 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹുവിന് സാധിക്കുമെന്നും അതിനാലാണ് അദ്ദേഹത്തോട് ആവശ്യപ്പെടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

നെതന്യാഹുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിന്ന് തടയാന്‍ നിയമത്തില്‍ ഒന്നും തന്നെയില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ 13 പാര്‍ട്ടികളോടും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും റിവിലിന്‍ പറഞ്ഞു. എന്നാല്‍, നെതന്യാഹുവിന് 52 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതേസമയം പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിന് 45 അംഗങ്ങളുടെ പിന്തുണയാണുളളത്. എഴ് പേര്‍ നഫ്തലി ബെനറ്റിന്റെ യാമിന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ്. 16 അംഗങ്ങള്‍ നിലവില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ഇസ്രായേലില്‍ ഒരു വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്. ഇത്തവണയും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

Contact the author

International Desk

Recent Posts

International

കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവിന് കൊവിഡ്

More
More
International

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പൊലീസുകാരന്‍ കുറ്റവാളിയെന്ന് കോടതി

More
More
International

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മിഗ്വേല്‍ ഡയസ് കാനല്‍ ചുമതലയേറ്റു

More
More
Web Desk 6 days ago
International

15 വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗം- നിയമം പാസാക്കി ഫ്രാന്‍സ്

More
More
Web Desk 1 week ago
International

'ബിച്ച്' പട്ടണത്തിന്‍റെ പേജ് നീക്കം ചെയ്ത നടപടി ഫേസ്ബുക്ക് തിരുത്തി

More
More
Web Desk 1 week ago
International

അലസാന്ദ്ര ഗല്ലോനി- റോയിട്ടേഴ്സിന്‍റെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍

More
More