ഉംറ നിര്‍വഹിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി സൗദി

Web Desk 7 months ago

റിയാദ്: റംസാനിലെ ഉംറ നിര്‍വഹിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍, മക്ക മദീന സന്ദര്‍ശനത്തിന് 14 ദിവസം മുന്‍പെങ്കിലും വാക്സിന്‍ ആദ്യ ഡോസ് എടുത്തവര്‍, കൊവിഡ്‌ ബാധിച്ച് രോഗമുക്തി നേടിയ ശേഷം 14 ദിവസം പിന്നിട്ടവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാര്‍ക്കാണ് പ്രവേശന അനുമതിയുള്ളത്.

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉംറക്ക് എത്തുന്നവര്‍ സൗദിയുടെ 'തവല്‍ക്കന' ആപ്പിലും, ഉംറ ആപ്പായ 'ഇഅതമര്‍ന' ആപ്പിലും രജിസ്ടര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ ഭാഗമായി റംസാന്‍ ആദ്യ ദിനം മുതല്‍ ഉംറക്കും ഗ്രാന്‍ഡ്‌ മോസ്ക് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകും.

ഉംറ നിര്‍വഹിക്കാന്‍ കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് ആവിശ്യമില്ലന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. തീര്‍ഥാടകരുടെയും, സന്ദര്‍ശകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം. 

റമദാന്‍ മാസത്തില്‍ അഞ്ച് ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കിലും, സൗദിയിലെത്തിയാല്‍ 3 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. 

Contact the author

Web Desk

Recent Posts

Gulf Desk 2 months ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

More
More
Web Desk 3 months ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

More
More
Gulf Desk 4 months ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

More
More
Web Desk 7 months ago
Gulf

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ബഹ്റൈനിൽ നാലു പള്ളികള്‍ അടപ്പിച്ചു

More
More
Web Desk 7 months ago
Gulf

എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

More
More
Gulf

ഹജ്ജ് തീര്‍ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

More
More