ദെഹ്റാദുണ്: കൈക്കൂലി കേസില്‍ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന് സി.ബി.ഐ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലഫ്റ്റനന്റ് കേണല്‍ ഭരത് ജോഷിക്കാണ് തടവ് ശിക്ഷയും, 55,000 രൂപ പിഴയും വിധിച്ചത്.
സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന് കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.
കൈക്കൂലിയുടെ ആദ്യ 10,000 രൂപ കരാറുകാരന് കൈമാറിയിരുന്നു. രണ്ടാം ഘട്ട പണം കൈമാറല്‍ എന്ന വ്യാജേന ഇരുവരെയും വിളിച്ചുവരുത്തി സി.ബി.ഐ, പണം വാങ്ങുന്നതിനിടയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.