എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം - ചെന്നിത്തല

തിരുവനന്തപുരം: ഇടത് മുന്നണി സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുമ്പോള്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും യുഡിഎഫ്  ഐതിഹാസിക വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തിലുടനീളം ബൂത്തുകളില്‍ കണ്ട ആവേശം ഭരണ വിരുദ്ധ വികാരമാണ്. അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരിനുള്ള വിധി എഴുത്താണ് തെരഞ്ഞെടുപ്പില്‍ നടന്നതെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

അന്തരാഷ്ട്ര പി ആര്‍ എജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് തുണ ആയില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് പുല്ലു വില നല്‍കിയ സര്‍ക്കാരിന്‍റെ കബളിപ്പിക്കല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതും യുഡിഎഫ്ന് സഹായകമായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പരാജയ ഭീതിയില്‍ നിന്നാണ് എല്‍ഡിഎഫ് അക്രമങ്ങള്‍ അഴിച്ചു വിടുന്നത്. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം വിടരുത് ചെന്നിത്തല പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊവിഡ്‌ ഒരാളില്‍നിന്ന് 15 പേരിലേക്ക് വരെ പകരാം; കര്‍ശന ജാഗ്രത വേണം - ഐ എം എ

More
More
Web Desk 1 day ago
Keralam

സിദ്ദീഖ് കാപ്പന് കൊവിഡ്- ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ശ്രീജ നെയ്യാറ്റിന്‍കര

More
More
Web Desk 1 day ago
Keralam

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാം - ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

More
More
News Desk 1 day ago
Keralam

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

സമ്പൂര്‍ണ്ണ അടച്ചിടലില്ല; വാരാന്ത്യത്തില്‍ കര്‍ശന നിയന്ത്രണം

More
More
News Desk 2 days ago
Keralam

ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്

More
More