ചെക്ക് കേസ്; തെന്നിന്ത്യന്‍ താരങ്ങളായ ശരത് കുമാറിനും ,ഭാര്യ രാധികക്കും തടവ് ശിക്ഷ വിധിച്ച് കോടതി

ചെന്നൈ: ചെക്ക് കേസില്‍ തെന്നിന്ത്യന്‍ താരങ്ങളായ ശരത് കുമാറിനെയും, ഭാര്യ രാധികയെയും ഒരു വര്‍ഷത്തെ തടവിന് വിധിച്ച് കോടതി. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നത് താത്കാലത്തേക്ക് തടഞ്ഞു വെച്ചിരിക്കുകയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെതാണ് തീരുമാനം.

റേഡിയന്‍സ് മീഡിയ പ്രിവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരാതിയില്‍ മേലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശരത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി മാജിക്‌ ഫ്രെയിം വന്‍ തുക തങ്ങളുടെ കയില്‍ നിന്നും കൈ പറ്റിയെന്നും, ഇത് തിരികെ നല്കുന്നില്ലന്നുമാണ് റേഡിയന്‍സ് മീഡിയ പ്രിവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരാതി. ശരത് കുമാറിന്‍റെ കമ്പനിയില്‍ ഭാര്യ രാധികക്കും, സ്ടീഫനുമാണ് പാര്‍ട്ട്‌നെര്‍സ്.

ശരത് കുമാറിന്‍റെ പാര്‍ട്ടിയായ സമത്വ മക്കള്‍ സാക്ഷി നിയമ സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കൂടെയാണ് മത്സരിച്ചത്. ശരത് കുമാറും, രാധികയും തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നില്ല.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

ഡല്‍ഹിയില്‍ നിന്നുളള രണ്ട് ഗുണ്ടകള്‍ക്ക് മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ല- മമതാ ബാനര്‍ജി

More
More
National Desk 23 hours ago
National

കൊവിഡ്‌ വ്യാപനം: സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

More
More
Natioanl Desk 1 day ago
National

ശശി തരൂരിനും അധീര്‍ രഞ്ജന്‍ ചൌധരിക്കും കൊവിഡ്‌ സ്ഥിരീകരിച്ചു

More
More
National Desk 1 day ago
National

പൊള്ളയായ വാഗ്​ദാനങ്ങളല്ല, പ്രതിവിധിയാണാവശ്യം: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഓക്‌സിജന്‍ എത്തിക്കണമെന്ന്' ഡല്‍ഹി ഹൈക്കോടതി

More
More
National Desk 1 day ago
National

‘ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല, തെരഞ്ഞെടുപ്പ് ജയമാണ് വലുത്’: പ്രകാശ് രാജ്

More
More