കൊവിഡ് കുതിയ്ക്കുന്നു; നിയന്ത്രണം കര്‍ശനമാക്കി കേരളം

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് കേരളം. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതില്‍ 55,000 ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് നിരക്ക് അയ്യായിരത്തിനു മുകളിലാണ്. കേരളത്തില്‍ ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നും ഇന്നലെ ചേര്‍ന്ന കമ്മിറ്റി അറിയിച്ചു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. വാക്‌സിനേഷനായി സന്നദ്ധ സംഘടനകളേയും തദ്ദേശ സ്ഥാപനങ്ങളേയും പങ്കാളികളാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Coronavirus

കൊവിഡ്‌ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത വാക്സിന്‍ പൂര്‍ണ്ണമായി ഇല്ലാതാകും

More
More
Web Desk 15 hours ago
Coronavirus

കേരളം കേന്ദ്രത്തെ കാത്തുനില്‍ക്കില്ല; പുറത്തുനിന്ന് വാക്സിന്‍ വാങ്ങാന്‍ നടപടി തുടങ്ങി -മുഖ്യമന്ത്രി

More
More
Web Desk 1 day ago
Coronavirus

കൊവിഡ്: പുതുക്കിയ ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

More
More
Web Desk 1 day ago
Coronavirus

വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് നിര്‍ബന്ധം: മുഖ്യമന്ത്രി

More
More
Web Desk 1 day ago
Coronavirus

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

More
More
Web Desk 2 days ago
Coronavirus

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കെ. കെ. ശൈലജ

More
More