എസ്.എസ്.എല്‍.സി., പ്ലസ്‌ ടു പരീക്ഷകള്‍ ആരംഭിച്ചു; ചോദ്യപ്പേപ്പര്‍ പുതിയ രീതിയില്‍

Representational Image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി., പ്ലസ്‌ ടു പരീക്ഷകള്‍ ആരംഭിക്കും. നാളെ തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യില്‍ അടക്കം മൂന്ന് വിഭാഗങ്ങളിലുമായി 9 ലക്ഷത്തോളം വിദ്യര്‍ത്ഥികള്‍ പരിക്ഷയെഴുതും.

പരീക്ഷകളുടെ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മുഖാവരണവും, സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷാകേന്ദ്രത്തിലൊരുക്കും. ക്ലാസ്സ്‌ മുറികളില്‍ പേന, ഇന്‍സ്ട്രുമെന്‍റ് ബോക്സ് എന്നിവ കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് പോസറ്റീവായ വിദ്യാര്‍ത്ഥികള്‍ പരിക്ഷാ എഴുതുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും, വിദ്യാര്‍ഥിയും ഇന്‍വിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം. ക്വാറന്‍റിനിലുള്ളവര്‍ക്ക് സാനിറ്റൈസഡ് കോറിഡോര്‍ ഒരുക്കും. വിദ്യര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കുകയില്ല.

ഓരോ ചോദ്യപ്പേപ്പറിനും നിശ്ചയിച്ചയിച്ചിട്ടുള്ള പരമാവധി മാര്‍ക്കിലോ ഉത്തരമെഴുത്താനുള്ള പരമാവധി സമയത്തിലോ ഇത്തവണവയും മാറ്റമില്ല. എന്നാല്‍, കുട്ടികള്‍ക്ക് നന്നായറിയുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് ഉത്തരമെഴുതാന്‍ അവസരമുണ്ട്. ഇതിനായി പരമാവധി മാര്‍ക്കിന്‍റെ ഇരട്ടി മാര്‍ക്കിലുള്ള ചോദ്യങ്ങളുണ്ടാകും. ഓരോ പെപ്പറിനും അനുവദിച്ച പരമാവധി മാര്‍ക്കും സമയവും പരിഗണിച്ചാകണം കുട്ടികള്‍ ഉത്തരം എഴുതേണ്ടത്. പരമാവധി മാര്‍ക്കിനും അധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അവയും മൂല്യനിര്‍ണ്ണയത്തിനു വിധേയമാക്കും.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

കൊവിഡ്‌ ഒരാളില്‍നിന്ന് 15 പേരിലേക്ക് വരെ പകരാം; കര്‍ശന ജാഗ്രത വേണം - ഐ എം എ

More
More
Web Desk 1 day ago
Keralam

സിദ്ദീഖ് കാപ്പന് കൊവിഡ്- ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ശ്രീജ നെയ്യാറ്റിന്‍കര

More
More
Web Desk 1 day ago
Keralam

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാം - ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

More
More
News Desk 1 day ago
Keralam

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

സമ്പൂര്‍ണ്ണ അടച്ചിടലില്ല; വാരാന്ത്യത്തില്‍ കര്‍ശന നിയന്ത്രണം

More
More
News Desk 2 days ago
Keralam

ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്

More
More