മുസ്ലീങ്ങള്‍ തൃണമൂലിന് വോട്ടു ചെയ്യണമെന്ന് മമത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചുപോകരുതെന്നു തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ്. മമതയുടെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. 'ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം നല്‍കിയെന്ന വിഡിയോ, ബിജെപി മീറ്റിങ്ങില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും ക്യാഷ് കൂപ്പണുകള്‍ നല്‍കിയ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതികളില്‍ എന്തു നടപടി സ്വീകരിച്ചു'എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ ഒരുമിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് മമത അഭ്യര്‍ത്ഥിച്ചതിലൂടെ ജനകീയ പ്രാതിനിധ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മമത ബാനര്‍ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് തിങ്കളാഴ്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം, കേ​ര​ളം അ​ട​ക്കം നാ​ലി​ട​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ആ​ര​വം അ​ട​ങ്ങി​യ​തോ​ടെ, ദേ​ശീ​യ ശ്ര​ദ്ധ മു​ഴു​വ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലേക്കാണ്. ബം​ഗാ​ളി​ൽ ഇ​നി വോ​​​ട്ടെ​ടു​പ്പിന്‍റെ അ​ഞ്ചു ഘ​ട്ട​ങ്ങ​ൾ​കൂ​ടി നടക്കാനുണ്ട്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് അവിടെ നടക്കുന്നത്. 294 മ​ണ്ഡ​ല​ങ്ങ​ളി​ൽ 91 സീ​റ്റി​ൽ മാ​ത്ര​മാ​ണ്​ വോ​​​ട്ടെ​ടു​പ്പു കഴിഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Assembly Election 2021

ബംഗാളില്‍ വിലക്കിനെതിരേ മമതയുടെ പ്രതിഷേധ ധര്‍ണ്ണ

More
More
News Desk 1 week ago
Assembly Election 2021

തപാൽ വോട്ട് വിവരങ്ങൾ കൈമാറണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ

More
More
Web Desk 2 weeks ago
Assembly Election 2021

ഈരാറ്റുപേട്ട ചതിച്ചു, ബിജെപി പിന്തുണച്ചു - പി. സി. ജോര്‍ജ്ജ്

More
More
Web Desk 2 weeks ago
Assembly Election 2021

മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് ബിജെപി

More
More
Web Desk 2 weeks ago
Assembly Election 2021

തെരഞ്ഞെടുപ്പില്‍ ചരിത്രവിജയമുണ്ടാവുമെന്ന് പിണറായി; യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് ചെന്നിത്തല

More
More
Web Desk 2 weeks ago
Assembly Election 2021

കേരളം വിധിയെഴുതുന്നു; സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു

More
More