പാനൂർ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ പാനൂരിലെ മുസ്ലീംലീ​ഗ് പ്രവർത്തകനായ മന്‍സൂറിന്റെ കൊലപാതകം അന്വേഷണം  ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം  അന്വേഷിക്കുക. കണ്ണൂർ സിറ്റിപൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചതാണിത്. കൊലപാതക സംഘത്തിലുണ്ടായിരുന്ന 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഷിനോസിന്റെ ഒഴികെ ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുക്കാനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഷിനോസ്. അക്രമം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

പെരങ്ങളം, പാനൂർ പ്രദേശത്ത് സിപിഎം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. എട്ട് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. അക്രമങ്ങളില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ഇടതുനേതാക്കള്‍ സന്ദര്‍ശിച്ചു.

 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More