ഉയരം കൂട്ടാന്‍ കഴിയുമോ?

ഉയരമില്ലായ്മ പലരുടേയും പ്രശ്‌നമാണ്. ഉയരം കുറഞ്ഞ ആളുകൾക്ക് ആത്മവിശ്വാസം കുറവും അൽപ്പ സ്വൽപം അപകർഷതാ ബോധവും ഒക്കെ കണ്ടുവരാറുണ്ട്. പതിനെട്ട് വയസ്സ് വരെ മാത്രമേ ഒരു വ്യക്തിക്ക് വളർച്ച ഉണ്ടാവൂ എന്നാണ് പൊതുവെ പറയാറുള്ളത്. ഉയരം കൂട്ടാൻ സഹായിക്കും എന്ന പേരിൽ വിപണിയിൽ പല ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഇതൊന്നും ഫലം കാണില്ല എന്നു പറയുന്നവരും ധാരാളമുണ്ട്.

ഒരു വ്യക്തിയുടെ വളർച്ച നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണുകളാണ് (ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH)). ഈ ഹോർമോണുകൾ ആണ് നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്കും ശരീരഘടനയ്ക്കും ഉപാപചയത്തിനും കാരണമാകുന്നത്. HGH ന്റെ  പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്. പ്രധാനമായും ഒരാളുടെ പൊക്കം ജീനുകളെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ ഭക്ഷണവും വ്യായാമവും ഒരു പരിധി വരെ ഗുണം ചെയ്യും.

വളർച്ചയുടെ അടിസ്ഥാന ശിലകളാണ് പ്രോട്ടീന്‍. ആരോഗ്യമുള്ള എല്ലുകൾ, പേശികൾ, കലകൾ, അവയവങ്ങൾ, ചർമം, പല്ല് മുതലായവയുടെ വളർച്ചയ്ക്കാവശ്യമായ അമിനോ ആസിഡുകള്‍ അടങ്ങിയവയാണ് പ്രോട്ടീനുകള്‍. പ്രോട്ടീനുകളുടെ അഭാവം ആരോഗ്യപ്രശ്നങ്ങളായ രോഗപ്രതിരോധ സംവിധാനം ദുർബലമാകുക, മസിൽ മാസ്സ് നശിക്കുക,  മാനസിക വളർച്ച കുറയുക മുതലായവയ്ക്ക് കാരണമാകാം.

മുതിര്‍ന്നശേഷവും ഉയരം കൂട്ടാന്‍ മാര്‍ഗമുണ്ട്. 'ഡിസ്‌ട്രോക്ഷന്‍ ഓസ്റ്റിയോ ജെനസിസ്' എന്നൊരു ശസ്ത്രക്രിയ ചെയ്‌താല്‍ മതി. ശരീരത്തിലെ എല്ല് രണ്ടായി മുറിച്ച് വളരെ സാവധാനം അകറ്റിയാല്‍ അവയ്ക്കിടയില്‍ പുതിയ എല്ല് വളരും. ഇങ്ങനെ വളരുന്ന എല്ലിനൊപ്പം മാംസപേശികളും രക്തക്കുഴലുമെല്ലാം നീളം വയ്ക്കും. ഉയരക്കുറവ് ഇങ്ങനെ പരിഹരിക്കാം. എന്നാല്‍ സങ്കീര്‍ണവും ചെലവേറിയതുമായ ശസ്ത്രക്രിയയാണിത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More