ഹിന്ദു- മുസ്ലിം വോട്ടുകളെക്കുറിച്ച് എന്നും സംസാരിക്കുന്ന മോദിക്കെതിരെ ഒരു പരാതിയുമില്ല- മമത

കൊല്‍ക്കത്ത: ഹിന്ദു-മുസ്ലിം വോട്ടുകളെക്കുറിച്ച് എന്നും സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു പരാതിയുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമത ബാനര്‍ജി. മതത്തിന്‍റെ പേരില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനെതിരെ താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

പെരുമാറ്റ ചട്ടലഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മമത. ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും താന്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ സംസാരിക്കും, നന്ദിഗ്രാം പ്രചാരണ സമയത്ത് മിനി പാകിസ്ഥാന്‍ എന്ന് വിളിച്ചവര്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി ചോദിച്ചു.

ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ബിജെപിക്കെതിരെ മുസ്ലിം വോട്ടര്‍മാര്‍ ഒരുമിച്ച് നില്‍ക്കണം എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More