ഇസ്ലാമബാദ്: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിന്റെ കാരണം വസ്ത്രധാരണ രീതിയാണെന്ന് പാകിസ്ഥാന് പ്രധാനമന്തി ഇമ്രാന് ഖാന്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നാണ് ഇമ്രാന് ഖാന് പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനാണ് ഇമ്രാന് ഖാന്റെ പ്രതികരണം.
രാജ്യത്ത് ബലാത്സംഗവും, ലൈംഗിക അതിക്രമണങ്ങളും കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. പര്‍ദ്ദയെന്ന ആശയം മുറുകെ പിടിക്കണം, പര്‍ദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാന് പറഞ്ഞു.
വിവാദപ്രസ്താവനക്കെതിരെ രാജ്യത്തെ വനിതാവകാശ സംഘടനകള്‍ ഇമ്രാന് ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്മാരോട് അവരുടെ കണ്ണുകള്‍ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങള്‍ കാക്കാനും പറയൂ, പീഡനത്തിന്റെ ഉത്തരവാദികള്‍ പുരുഷന്മാര് മാത്രമാണ് ഇമ്രാന് ഖാന്റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ് സ്മിത്ത് പറഞ്ഞു.