ഡി കെ ശിവകുമാര്‍ കർണാടക കോൺഗ്രസ് അധ്യക്ഷന്‍

ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈശ്വർ ഖാൻദ്രേ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് നടപടി. കർണാടകയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്  58 കാരനായ ഡി കെ ശിവകുമാർ.

എച്ച് ഡി കുമാരസ്വാമി മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്നു.  1989 ൽ മുതിർന്ന ജനതാദൾ നേതാവ് എച്ച് ഡി ദേവ​ഗൗഡയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായത്. നിലവില്‍ കനകപുര നിയസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎഎയാണ് ശിവകുമാർ. അനധികൃത പണമിടപാട് കേസിൽ ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ശിവകുമാർ പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിയമിതനാകുന്നത്.

Contact the author

web desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More