പ്രായപൂര്‍ത്തിയായവര്‍ക്ക് ഏത് മതവും സ്വീകരിക്കാം- സുപ്രീംകോടതി

ഡല്‍ഹി: പതിനെട്ട് വയസ് കഴിഞ്ഞ ആര്‍ക്കും അവരുടെ മതം സ്വയം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. മന്ത്രവാദവും മതപരിവര്‍ത്തനവും നിയന്ത്രിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ആര്‍എസ് നരിമാന്‍, ബിആര്‍ ഗവായ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ പ്രത്യേക നീരീക്ഷണം നടത്തിയത്.

18 വയസിനു മുകളില്‍ പ്രായമുളള ഒരാളെ അയാള്‍ക്ക് ഇഷ്ടമുളള മതം തെരഞ്ഞെടുക്കുന്നതില്‍ നിന്ന് തടയാന്‍ ഭരണഘടനയില്‍ വകുപ്പുകളില്ലെന്നും, ഇനി ഇത്തരം ഹര്‍ജികളുമായി ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു. പിന്നീട് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ അറിയിക്കുകയും കോടതി ഹര്‍ജി തളളുകയും ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിലവില്‍ മത പരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പാസാക്കുന്നത് എന്നാണ് സംസ്ഥാനങ്ങളുടെ വാദം എന്നാല്‍ നിയമം നിലവില്‍ വന്നാല്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും കൊടുക്കേണ്ടിവരും.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More