സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമില്ല,വരും ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കും - ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന് ക്ഷാമം നേരിടുന്നില്ല. ഇത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ആരോഗ്യ വകുപ്പ് തള്ളി. വരുന്ന അഴ്ച്ചകളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ്‌ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പ്.

കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. വാസ്കിന്‍ സ്വീകരിച്ചാല്‍ രോഗം വരാതിരിക്കും എന്നല്ല, മറിച്ച് രോഗം മൂര്‍ഛിക്കുന്നത് കുറയും. ആദ്യഡോസ് എടുത്താല്‍ 30 ശതമാനം വരെ രോഗ പ്രതിരോധവും രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ 80 ശതമാനം വരെ പ്രതിരോധവുമാണ് ലഭിക്കുകയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ വാക്സിന്‍ ക്ഷാമമില്ല. നിലവില്‍ ആവശ്യത്തിന് വാക്സിന്‍ സംസ്ഥാനത്തുണ്ട്. ഏപ്രില്‍ 20-ന് അടുത്ത ബാച്ച് വാക്സിന്‍ കൂടെ കേരളത്തിലെത്തും. അതോടുകൂടി കുറേയധികം ആളുകള്‍ക്ക് വാക്സിന്‍ നല്കാന്‍ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More