മനസ്സുകൊണ്ട് ഉറക്കത്തെ കീഴ്‌പ്പെടുത്താം

പ്രായഭേദമന്യ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ ജീവനു പോലും അത് ഭീഷണിയായി മാറാം. ഉറക്കമില്ലായ്മ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഉറക്കം ശരിയാകാത്ത അവസ്ഥയാണ് ഇൻസോമ്നിയ. ഉറക്കം കുറയുന്നത് നിരവധി രോഗങ്ങൾക്കും കാരണമാകും. ഉറങ്ങുമ്പോൾ ജീവൻ നിലനിർത്താൻ അത്യാവശ്യം വേണ്ട അവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും ഒഴിച്ച് മറ്റെല്ലാ അവയവങ്ങളും വിശ്രമത്തിലാകുന്നു. ഓരോ ദിവസത്തെയും അഭിമുഖീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് ഉറക്കമാണ്. വിസ്മയാഹ്ളാദങ്ങളും പേടിയും നിറഞ്ഞ സ്വപ്നങ്ങളുടെ വേദിയും ഉറക്കമാണ്. 

വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോള്‍ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കില്‍ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കും. ജോലിയിലുള്ള അഡിക്‌ഷൻ, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകൾ, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയും ഉറക്കക്കുറവിന് കാരണമാകും. മദ്യപാനം, പുകവലി, പ്രമേഹം തുടങ്ങി പലപല കാരണങ്ങളും ഉണ്ട്.

എന്നാല്‍, ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ഉറക്കകുറവിന്റെ കാരണമെന്താണ് ചിന്തിച്ചു കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില തയാറെടുപ്പുകൾ സ്വയം നടത്തിയാൽ മനസ്സുകൊണ്ടുതന്നെ ഉറക്കത്തെ കീഴ്പ്പെടുത്തുവാൻ കഴിയും. കഴിഞ്ഞില്ലെങ്കില്‍ നല്ലൊരു ഡോക്ടറുടെ സഹായം തേടുക.

Contact the author

Web Desk

Recent Posts

Health Desk 3 weeks ago
Health

ഹൃദയത്തിന് കരുത്തേകാം; തലമുറയെ രക്ഷിക്കാം

More
More
Health Desk 1 month ago
Health

ഓര്‍മ്മകള്‍ കവരുന്ന അ​ൽ​ഷൈ​മേ​ഴ്സ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

More
More
Health Desk 2 months ago
Health

റംബൂട്ടാന്‍ ചില്ലറക്കാരനല്ല; ദേവതകളുടെ ഭക്ഷണമാണ്!

More
More
Web Desk 2 months ago
Health

സ്ഥാനം നോക്കി മുഖക്കുരുവിന് പരിഹാരം കാണാം

More
More
Web Desk 3 months ago
Health

സിക്ക വൈറസ്: ഗര്‍ഭിണികള്‍ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

More
More
Web Desk 4 months ago
Health

'ചുവന്നുള്ളി' വെറുമൊരു 'ചെറിയ ഉള്ളി'യല്ല!

More
More