ഫഹദ് ഫാസിലിന് ഏറ്റവും അധികം പ്രശംസ കേൾക്കാറുള്ളത് കണ്ണുകൾ കൊണ്ടുള്ള അഭിനയ മികവിനാണ്. അദ്ദേഹത്തിന്റെ കണ്ണുകളുടെ ചലനത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ ആ കണ്ണുകൾക്കായി വീഡിയോ ഒരുക്കിയിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇരുൾ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് പുതിയ വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. 19 സെക്കന്റ് ദൈർഖ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ഫഹദിന്റെ ക്ലോസ് അപ്പ് ഷോട്ടുകളാണ് ഉള്ളത്.
ആകെ മുന്ന് കഥാപാത്രങ്ങള്‍ മാത്രമുള്ള 'ഇരുളി’ന്റെ സംവിധായകന് നസീഫ് യൂസുഫാണ്. ഫഹദ് ഫാസിലിന് പുറമെ സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവരടക്കം മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന് ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.