ലോകായുക്തയുടെ കണ്ടെത്തല്‍; മന്ത്രി ജലീലിനെ ട്രോളി പി. കെ. ഫിറോസ്

ബന്ധു നിയമന ആരോപണത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിയെ ട്രോളി മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പി. കെ. ഫിറോസ്. ‘സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന ജലീലിന്റെ മുന്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫിറോസ് ഫേ‌സ്ബുക്കില്‍ പങ്കുവച്ചു. സത്യമേവജയതേ എന്നാണ് ഫിറോസ് ഇതിന് അടിക്കുറിപ്പായി നല്‍കിയത്.

കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കൈപറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് പി. കെ. ഫിറോസ്‌ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കയ്യോടെ പിടികൂടി പൊതുസമൂഹത്തില്‍ വിഷയം എത്തിച്ചപ്പോള്‍ ഉണ്ടയില്ലാ വെടിയെന്നാണ് ജലീല്‍ പരിഹസിച്ചത്. നിയമവും ചട്ടവും ലംഘിച്ച് യോഗ്യതയില്ലാഞ്ഞിട്ടും നിയമിച്ച പിതൃസഹോദര പുത്രനെ രാജിവെപ്പിച്ച് കൈപറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടക്കുന്നതാണ് പിന്നീട് കണ്ടത്. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കള്ളന് രക്ഷപ്പെടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും ഫിറോസ്‌ പറഞ്ഞു.

ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതിലുള്ള അഴിമതി പി. കെ. ഫിറോസാണ് പുറത്തുകൊണ്ടുവന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഈ ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും പറഞ്ഞ ലോകായുക്ത അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പറയുന്നു.

സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ. ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. എന്നാല്‍, ലോകായുക്തയുടെത് മുന്‍പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധിയാണെന്ന് കെ. ടി. ജലീല്‍ പറഞ്ഞു. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 4 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 5 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More