ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി

കയ്റോ: ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് 3000 വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി. രാജ്യത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ നഗരമാണിതെന്ന് ചരിത്ര നിരീക്ഷകര്‍ അവകാശപെട്ടു. പ്രശസ്ത ചരിത്ര നിരീക്ഷകനായ സഹി ഹവാസാണ് നഗരം കണ്ടെത്തിയ വിവരം പുറത്ത് വിട്ടത്.    

ഈജിപ്ത് ഭരിച്ച ഏറ്റവും ശക്തരായ  ഫറവോമാരില്‍ ഒരാളായ അമെന്‍ഹോതെപ് മൂന്നാമന്‍റെ അധീനതയിലായിരുന്നു പുതിയതായി കണ്ടു പിടിച്ച ആറ്റെന്‍ നഗരം. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബി.സി. 1391 മുതല്‍ 1353 വരെയായിരുന്നു അമെന്‍ഹോതെപ്പിന്‍റെ ഭരണകാലം. ഈ നഗരത്തില്‍ പണി പൂര്‍ത്തിയായ മതിലുകളും ദൈനം ദിന ജീവിതത്തില്‍ ഉപയോഗിച്ച ഉപകരണങ്ങളുമുണ്ട്.

ആഭരണങ്ങള്‍, നിറമുള്ള മണ്‍പാത്രങ്ങള്‍, അമെന്‍ഹോതെപ് മൂന്നാമന്‍റെ മുദ്രയുള്ള ഇഷ്ടിക ഉള്‍പ്പെടെയുള്ള വസ്തുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 'നഷ്ടപ്പെട്ടു പോയ സുവര്‍ണ നഗരം' എന്നാണ് ചരിത്ര നിരീക്ഷകനായ സഹി ഹവാസ് ആറ്റെനെയെ വിശേഷിപ്പിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
History

ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

More
More
Web Desk 1 year ago
History

ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

More
More
Web Desk 1 year ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
Web Desk 1 year ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More