കൊവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

കൊറോണ വൈറസിനെ ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്​.ഒ) മേധാവി ടെഡ്രോസ്​ അദ്​ഹാനം ​ഗിബ്രയെസുസ് പ്രഖ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110-ൽപരം രാജ്യങ്ങളിൽ രോഗം പടർന്ന സാഹചര്യത്തിലാണ്‌ ഈ പ്രഖ്യാപനം. നിലവിൽ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൈറസ് വ്യാപനം പതിമൂന്ന് മടങ്ങ് വര്‍ധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുതിയ കൊറോണ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

എച്ച്​1 എൻ 1-നുശേഷമുള്ള ആദ്യ മഹാമാരിയാണിത്​. 4389 പേർക്ക് ജീവൻ നഷ്ടമായി. എല്ലാ രാജ്യങ്ങളുംതന്നെ ഇപ്പോൾ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗിബ്രയെസുസ് പറഞ്ഞു. കൊറോണ വൈറസ്​ മൂലമുണ്ടാകുന്ന ആദ്യ മഹാമാരിയാണിത്​. വൈറസിനെതിരെ രാജ്യങ്ങൾ  ശക്​തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്​തു. വൈറസിനെ തളയ്​ക്കാൻ കഴിയും. ചൈനയും ദക്ഷിണ കൊറിയയും അതി​​​ന്റെ ഉദാഹരണമാണെന്നും ഗിബ്രയെസുസ്​ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 month ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 month ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 month ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 month ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 1 month ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 4 months ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More