കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ന്യൂയോര്‍ക്ക്. സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഒപ്പുവച്ചു. ഇനിമുതല്‍ ഒരു വീട്ടില്‍ ആറു തൈകള്‍ വരെ നട്ടുപിടിപ്പിക്കുകയും അനുവദനീയമായ അളവില്‍ വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യാം എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ വില്‍പ്പന ആരംഭിക്കാനാവില്ല.

കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതോടെ  നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇതുവഴി സംസ്ഥാന ഖജനാവിലേക്കുളള വരുമാനം ഇരട്ടിയാക്കാനാവും. വരുമാനത്തിന്റെ നാല്‍പ്പത് ശതമാനവും സ്‌കൂളുകളുടെ വികസനത്തിനായി ചിലവഴിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍പ് കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലുളള ശിക്ഷകളും ഒഴിവാക്കും.

കഞ്ചാവ് നിയമവിധേയമാക്കുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. കാനഡ, ജമൈക്ക, നെതര്‍ലന്റ്, ജോര്‍ജ്ജിയ, സൗത്ത് ആഫ്രിക്ക, മെക്‌സിക്ക, കോസ്റ്റാ റിക്കാ, കൊളമ്പിയ, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊട്ടേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലാണ് കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാക്കിയിട്ടുളളത്.

Contact the author

International Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More