തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. ഫിഷര്‍മെന്‍ സ്കോളര്‍ഷിപ്പ് തുകയാണ് വര്‍ദ്ധിപ്പിച്ചത്. വരുന്ന അധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിച്ച തുക അപേക്ഷ നല്‍കിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തേ നല്‍കിയ അപേക്ഷകള്‍ക്ക് പുറമേ പുതുക്കിയ തുക ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 190 രൂപയില്‍ നിന്ന് 500 രൂപയാക്കി സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തി.
എല്‍.പി വിഭാഗത്തിന് 320 ല്‍ നിന്ന് 720 രൂപയായും, യു.പി വിഭാഗം 630 ല്‍ നിന്ന് 900 രൂപയായും ഉയര്‍ത്തി. ഹൈസ്കൂൾ വിഭാഗത്തില്‍ 940 ൽനിന്ന് 1000 രൂപയായി. ഹയർസെക്കൻഡറി വിഭാഗം 1130-ൽനിന്ന് 1400 രൂപയായും ബിരുദവിദ്യാർഥികൾക്ക് 1190-ൽനിന്ന് 1400 രൂപയുമായാണ് ഫിഷറീസ് വകുപ്പ് സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 1570 ല്‍ നിന്ന് 1900 രൂപയാക്കിയാണ് പുതിയ സ്കോളര്‍ഷിപ്പ് തുക അനുവദിച്ചിരിക്കുന്നത്.