ലാലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കും

പുതിയ കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതോടെ സ്പെയിനിലെ ലാലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികൾ കൂടുതല്‍  വഷളാവാന്‍ തുടങ്ങിയതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. അന്തിമ തീരുമാനം ഉടന്‍തന്നെ ഉണ്ടായേക്കും. ലാലിഗ ഒഴികെയുള്ള എല്ലാ ലീഗു മത്സരങ്ങളും നിര്‍ത്തിവെക്കാനുള്ള റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്‍റെ നിര്‍ദേശം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. 

ലാലിഗയും സെക്കൻഡ് ഡിവിഷനായ ലാ സെഗുണ്ടയും നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് സ്പാനിഷ് പ്ലയേഴ്സ് അസോസിയേഷൻ ലാലിഗ അധികൃതർക്ക് കത്തയച്ചിരുന്നു. എഫ്സി ബാഴ്സലോണ-നാപ്പോളി ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിലാണ് മത്സരം. കൊറോണ ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാ ലോകോത്തര കായിക മത്സരങ്ങളും നിര്‍ത്തിവക്കേണ്ടി വരും. ഒളിമ്പിക്സ് മാറ്റിവക്കുമോ എന്ന് ഈ മാസം അവസാനത്തോടെ അറിയാം. ഒരുപാട് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കേണ്ട ഇറ്റലിയില്‍ ജനങ്ങള്‍ക്ക് വീടിന്‍റെ പുറത്തിറങ്ങാന്‍പോലും സര്‍ക്കാറിന്‍റെ അനുമതി വാങ്ങേണ്ട അവസ്ഥയാണ്.


Contact the author

Sports Desk

Recent Posts

Sports Desk 2 days ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 2 months ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 4 months ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 10 months ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 1 year ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More