സംഘപരിവാർ അജണ്ടയനുസരിച്ചാണോ വാരണസി കോടതി പ്രവർത്തിക്കുന്നത്?- കെ ടി കുഞ്ഞിക്കണ്ണൻ

വാരണസി സിവിൽ കോടതി രാജ്യത്തിൻ്റെ ഭരണഘടനയും നിയമങ്ങളുമനുസരിച്ചാണോ അല്ല സംഘപരിവാർ അജണ്ടയനുസരിച്ചാണോപ്രവർത്തിക്കുന്നതെന്ന ചോദ്യമാണുയരുന്നത് . വാരണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട്  പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരണസി സിവില്‍ കോടതി നടപടി രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. 

രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ ആരാധനാലയ (പ്രത്യേക വ്യവസ്ഥ) നിയമം നിലനില്ക്കുമ്പോഴാണ് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചിരിക്കുന്നത് എന്നത് രാജ്യമെത്തപ്പെട്ട ഫാസിസ്റ്റ് ഭീഷണിയുടെ ആപത്ഘട്ടത്തെയാണ് കാണിക്കുന്നത്. 

ഈ ഉത്തരവ് റദ്ദാക്കാന്‍ ഉന്നത നീതിപീഠം ഉടന്‍ ഇടപെടണമെന്നാണ് നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ജനാധിപത്യവാദികൾ ആവശ്യപ്പെടുന്നത്.  

1981ൽ വാംഷിംഗ്ടണിൽ നടന്ന വി എച്ച് പി ആഗോള സമ്മേളനത്തിൽ വെച്ചാണ് ചരിത്രത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ഹിന്ദുക്കൾക്ക് നഷ്ടപ്പെട്ടു പോയതെന്ന വ്യാജേന 3000 മുസ്ലിം ദേവാലയങ്ങൾ പിടിച്ചെടുക്കാനുള്ള അടിയന്തിര പദ്ധതി സംഘപരിവാർ പ്രഖ്യാപിക്കുന്നത്.

ബാബറി മസ്ജിദ്, കാശിയിലെ ഗ്യാങ്ങ്മാപി മസ്ജിദ് തുടങ്ങി 3000 പള്ളികൾ .

ലിസ്റ്റ് തയ്യാറാക്കി കൊടുത്തത് അമേരിക്കൻ കുത്തക സ്ഥാപനമായ കാർണഗി എൻഡോവ്മെൻ്റ് ഫോർ ഇൻറർനാഷണൽ പീസ് ...ഇന്ത്യയെ ആരാധനാലയ തർക്കങ്ങൾ ഉയർത്തി മതവൽക്കരിച്ച് കല്ലോട് കല്ല് ചേരാതെ ബാൾക്കനൈസ് ചെയ്യുക എന്ന സാമ്രാജ്യത്വ അജണ്ടയാണ് ഈ പ്രഖ്യാപനത്തിന് പിറകിലുള്ളത്. അതനുസരിച്ചാണ് സംഘപരിവാർ സംഘടനകളെ കൂട്ടി ചേർത്തുകൊണ്ടുള്ള ഹിന്ദുത്വ വർഗീയവൽക്കരണം തീവ്രഗതിയിലായത്.രാജീവ് ഗാന്ധി, നരസിംഹറാവു സർക്കാറുകളുടെ സഹായത്തോടെ ശക്തി പ്രാപിച്ച സംഘിസ്ഥാൻ കാമ്പയിൻ ബി ജെ പി ദേശീയ അധികാരം കയ്യടക്കിയോടെ ഗതിവേഗം കൂടി.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More