തൃശൂര്‍: ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് തൃശ്ശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് ഇനി രണ്ടാമതൊന്ന് ആലോചിക്കുന്നില്ലെന്നും, ദേവസ്വങ്ങളുടെ തീരുമാനത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷുവിന് ശേഷമാണ് ദേവസ്വങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക. എന്നാല്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് പുനരാലോചിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പൂരം ആഘോഷമായി നടത്തുമ്പോള്‍, ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധികാതെ വരികയും ചെയ്യും. ഇത് കൊവിഡ് രോഗ വ്യാപനം കൂടുന്നതിന് വഴി വെക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കൊവിഡ് വാക്സിന് എല്ലാവര്ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുമെന്ന് ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.