റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്റെ 'പുഷ്പ'; ക്യാരക്ടര്‍ ടീസര്‍

തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം തീര്‍ത്ത് അല്ലു അര്‍ജുന്റെ 'പുഷ്പ' ടീസര്‍. 'പുഷ്പ രാജി'നെ അവതരിപ്പിക്കുന്ന ക്യാരക്ടര്‍ ടീസര്‍ ഇതുവരെ കണ്ടത് മൂന്നുകോടിയിലേറേപേരാണ്. അല്ലുവിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ടീസര്‍ 24 മണിക്കൂറിനിടെ കണ്ടത് 25 ദശലക്ഷത്തിലധികം ആളുകളാണ്. ബാഹുബലി, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളുടെ റെക്കോര്‍ഡ് മറികടന്നാണ് പുഷ്പ യൂട്യൂബില്‍ ട്രെന്‍ഡിംഗായത്.

ഇടതൂര്‍ന്ന വനത്തില്‍ പൊലീസിനെ നിരീക്ഷിക്കുന്ന ഒരു കൂട്ടം ചന്ദനകടത്തുകാരില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്. ചന്ദനം കടത്തുന്നവരുടെ നേതാവായാണ് പുഷ്പ രാജ്(അല്ലു അര്‍ജുന്‍) രംഗപ്രവേശം ചെയ്യുന്നത്. ആന്ധ്രപ്രദേശിലെ കുന്നുകളില്‍ നിന്ന് രക്തചന്ദനം കടത്തുന്നവരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്കുശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകയും പുഷ്പയ്ക്കുണ്ട്. ചിത്രം ഓഗസ്റ്റ് 13-നാണ് പുറത്തിറങ്ങുക. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ റിലീസാവുന്ന ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാശ്മിക മന്ദാന, ധനഞ്ജയ്, ഹരീഷ് ഉത്തമന്‍, അനീഷ് കുരുവിള, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

More
More
Web Desk 5 days ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

More
More
Web Desk 1 week ago
Movies

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

More
More
Web Desk 2 weeks ago
Movies

സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

More
More
Movies

രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

More
More
Web Desk 2 weeks ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

More
More